മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധീരതയെ പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വം നേരിട്ട ഇന്ദിരയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ഖാര്‍ഗെ പറഞ്ഞു. സമൂഹമാധ്യമമായ എക്സില്‍ വീഡിയോ പങ്കുവച്ചായിരുന്നു അദ്ദേഹം ഇന്ദിരാഗാന്ധിയെ പുകഴ്ത്തിയത്.
51 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ‘സ്മൈലിംഗ് ബുദ്ധ’ എന്ന രഹസ്യനാമത്തില്‍ നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ ആണവ പരീക്ഷണം ഇന്ത്യ നടത്തി. അത്തരം പരീക്ഷണങ്ങള്‍ നടത്തുന്ന ലോകത്തിലെ ആറാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി. നമ്മുടെ ശാസ്ത്രജ്ഞരും ഗവേഷകരും അവരുടെ ചാതുര്യവും സമര്‍പ്പണവും കൊണ്ടാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. അവരോട് ഞങ്ങള്‍ അഗാധമായ നന്ദിയുള്ളവരാണ്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ശ്രദ്ധേയമായ ധൈര്യം പ്രകടിപ്പിച്ച ശ്രീമതി ഇന്ദിരാഗാന്ധി മാതൃകാപരമായ നേതൃത്വം കാഴ്ചവച്ചുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.