ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് നൽകുന്നത് പുതിയൊരു സന്ദേശം : കെ സുധാകരന്‍ എംപി

കണ്ണൂർ : ഇന്ദിരാഗാന്ധി ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പ് പുതിയൊരു സന്ദേശമാണ് നൽകുന്നതെന്ന് കെപിസിസി പ്രസിഡൻ്റ്  കെ സുധാകരൻ എംപി. പാർട്ടിയുടെ നിയന്ത്രണത്തിലാവണം കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ എന്നും കെ സുധാകരൻ എംപി പറഞ്ഞു. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയുടെ പുതിയ ഭരണസമിതി അധികാരമേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡൻ്റായി കെപി സാജു ചുമതല ഏറ്റെടുത്തു. വൈസ് പ്രസിഡൻ്റ് ആയി കണ്ടോത്ത് ഗോപിയെയും തെരഞ്ഞെടുത്തു.

ഇന്നുചേർന്ന ഭരണ സമിതി യോഗത്തിൽ ഐകകണ്ഠ്യേനയാണ് കെപി സാജുവിനെ പ്രസിഡന്‍റായും കണ്ടോത്ത് ഗോപിയെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തത്. ഡയറക്ടർ ബോർഡ് യോഗത്തിൽ ഇരുവരും സ്ഥാനം ഏറ്റെടുത്തു.സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് കെപിസിസി പ്രസിഡൻ്റ്  കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പ് പുതിയൊരു സന്ദേശമാണ് നൽകുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. പാർട്ടിയുടെ നിയന്ത്രണത്തിലാവണം കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ എന്നും കെ സുധാകരൻ എംപി പറഞ്ഞു.

ഡിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ,മുൻ പ്രസിഡന്‍റ് സതീശൻ പാച്ചേനി, വിവിധ കെപിസിസി ഭാരവാഹികളും ഡിസിസി നേതാക്കളും ആശുപത്രി ഡയരക്ടർമാരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment