കൊവിഡ് 19നെ തുടര്‍ന്ന് രാജ്യം കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാറിനെ കാണാനില്ലെന്ന് വിമര്‍ശനം. സ്വന്തം നാടുകളിലേക്കെത്താന്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ഇടപെടലുകള്‍ നടത്തേണ്ട മന്ത്രി അപ്രത്യക്ഷനായെന്നാണ് വിമര്‍ശനമുയരുന്നത്.
എന്നാല്‍ മന്ത്രി വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും പുറത്തറിയിക്കാത്തതാണെന്നുമാണ് തൊഴില്‍ മന്ത്രാലയവും ബിജെപി നേതാക്കളുടേയും അവകാശവാദം. അതേസമയം ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം വര്‍ധിച്ചിട്ടും ഗാഗ്വാര്‍ പ്രതികരിച്ചിരുന്നില്ല.