ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ കമ്മിറ്റിയില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളെ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് ജയന്തി രാജന്, തമിഴ്നാട്ടില്‍ നിന്ന് ഫാത്തിമ മുസഫര്‍ എന്നിവരാണ് ലീഗ് ദേശീയ കമ്മിറ്റിയില്‍ എത്തിയത്.
മറ്റ് ഭാരവാഹികളില്‍ കാര്യമായ മാറ്റമില്ല. പ്രൊഫ കെ.എം ഖാദര്‍ മൊയ്തീന് ദേശീയ പ്രസിഡന്റ് ആയി തുടരും. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ജനറല്‍ സെക്രട്ടറിയായി പി.കെ. കുഞ്ഞാലിക്കുട്ടിയും, ഓര്‍ഗനൈസിങ് സെക്രട്ടറിയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും തുടരും. പി വി അബ്ദുള്‍ വഹാബ് എം.പി യാണ് ട്രഷറര്‍. ചെന്നൈയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് വരുന്ന 4 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.