പൊതു തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് ലേബർ പാർട്ടിയുടെ തലവൻ ജെറമി കോർബിൻ ഒഴിയുന്ന സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയും ലേബർ പാർട്ടിയുടെ വനിതാ നേതാവുമായ ലിസ നന്ദിക്ക് സാധ്യത. ലേബർ പാർട്ടിയുടെ തോൽവിക്കിടയിലും ലിസയുടെ മിന്നുന്ന വിജയമാണ് പാർട്ടി തലപ്പത്തേക്ക് അവരെ പരിഗണിക്കാൻ കാരണം.
വിഗാൻ സീറ്റിൽ നിന്നാണ് 40കാരിയായ ലിസ പാർലമെൻറിലെത്തിയത്. തോൽവിയെ തുടർന്ന് ഇനി പാർട്ടിയെ നയിക്കാൻ താനില്ലെന്ന് കോർബിൻ വ്യക്തമാക്കിയിരുന്നു. 2010 മുതൽ എംപിയാണ് ലിസ നന്ദി. ലേബർ പാർട്ടിയിൽ കോർബിൻറെ നയങ്ങളോട് അനുഭാവം പുലർത്തുന്ന നേതാവായിരുന്നു ലിസ. അതേസമയം, പാർട്ടിയിലെ തീവ്ര ഇടതുപക്ഷം സാൽഫോർഡ് എംപി റെബേക്ക ലോങ് ബെയ്ലിയെയാണ് പിന്താങ്ങുന്നത്. കൊൽക്കത്തയിൽ ജനിച്ച മാർക്സിസ്റ്റ് ചിന്തകൻ ദീപക് നന്ദിയാണ് ലിസ നന്ദിയുടെ പിതാവ്. 1956ലാണ് ദീപക് നന്ദി ബ്രിട്ടനിൽ എത്തുന്നത്. പിന്നീട് ലീഡ്സ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അധ്യാപകനായി. 1972ലാണ് ലൂസി ബയേഴ്സിനെ വിവാഹം ചെയ്തു. 1964 മുതൽ 1967 വരെ പ്രശസ്തമായ കാമ്പെയിൻ ഫോർ റേഷ്യൽ ഇക്വാലിറ്റിയുടെ ചെയർമാനാവായിരുന്നു ദീപക് നന്ദി.