പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാരിന് അവഗണന: കെ.സി വേണുഗോപാല്‍

Jaihind News Bureau
Monday, April 14, 2025

പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. രാജ്യത്ത് അംബേദ്ക്കര്‍ നല്‍കിയ ഭരണഘടന നല്‍കുന്ന ഉറപ്പും വിശ്യാസ്യതയും തകര്‍ക്കാന്‍ ഭരണകൂടം ഗൂഢപരിശ്രമം നടത്തുന്നുവെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഡോ. ബി.ആര്‍.അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് നടന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു, കെപിസിസി ഡിസിസി ദലിത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.