ഇനിയും അഫ്ഗാനില്‍ നിന്ന് മടങ്ങാന്‍ രണ്ടായിരത്തോളം ഇന്ത്യക്കാർ : എംബസി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്

Jaihind Webdesk
Tuesday, August 17, 2021

കാബൂൾ : അഫ്ഗാനില്‍ നിന്ന് മടങ്ങിവരാൻ   1650 ഇന്ത്യക്കാർ അപേക്ഷിച്ച അയച്ചുവെന്ന് റിപ്പോർട്ട്. കാബൂളിലെ ഇന്ത്യൻ എംബസി  ഇനിയും  അടച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥർ ഇപ്പോഴും രാജ്യത്തേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിനു പിന്നാലെ രാജ്യത്ത് കൂട്ടപ്പലായനം ആരംഭിച്ചിരുന്നു. ഇതിനിടെ അഫ്ഗാനിലെ ഇന്ത്യൻ എംബസി അടച്ചതായും വിവരങ്ങളുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിലേക്കു കടക്കാൻ ആഗ്രഹിച്ച് നിരവധി പേരാണ് കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരിക്കുന്നത്.