
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 101 റണ്‍സിന്റെ മികച്ച വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത. ആര്‍ഷ്ദീപ് സിംങ്, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അവസാന വിക്കറ്റ് ശിവം ഡുബേ നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ബ്രവിസ് 22 റണ്‍സ് നേടിയതാണ് മികച്ച സ്‌കോര്‍.