നീതി നടപ്പാക്കി ഇന്ത്യന്‍ സൈന്യം; വിറച്ച് പാകിസ്ഥാന്‍

Jaihind News Bureau
Wednesday, May 7, 2025

ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളാണ്. മിസൈല്‍ തൊടുത്തത് റഫാല്‍ വിമാമങ്ങളില്‍ നിന്നാണ്. ഭീകരതാവളങ്ങള്‍ മാത്രം ഉന്നമിട്ടായിരുന്നു ആക്രമണം. പാക് സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിട്ടില്ല. കര, വ്യോമ, നാവിക സേനയുടെ സംയുക്ത ആക്രണമായിരുന്നു ഇന്ന് പുലര്‍ച്ചെ നടന്നത്. ദൃശ്യങ്ങളിലൂടെ കനത്ത തിരിച്ചടിയാണ് നല്ഡകിയിരിക്കുന്നത് എന്ന് വ്യക്തമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പതിനഞ്ചാം നാളാണ് മറുപടി.

ഓപ്പറേഷന്‍ സിന്ദൂറിലെ ആദ്യഘട്ടം മാത്രമാണ് നടന്നതെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്ഥാനില്‍ നാലിടങ്ങളിലാണ് ആക്രമണം നടത്തിയത്. അഞ്ച് ആക്രമണം പാക് അധീന കശ്മീരില്‍ നടത്തി. ആഭ്യന്തര പ്രതിരോധ മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഇന്ന് 10 മണിക്ക് സൈന്യം വാര്‍ത്താ സമ്മേളനം നടത്തും. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയാന്‍ സാധിക്കും. സുരക്ഷയുടെ ഭാഗമായി 10 വിമാനങ്ങള്‍ അടച്ചിട്ടു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധര്‍മശാല, ജോധ്പൂര്‍, ചണ്ഡീഗഡ്, ഭുജ്, ജാംനഗര്‍, രാജ്‌കോട്ട് വിമാനത്താവളങ്ങളാണ് അടച്ചത്. 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ചോരും.