വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 224 റൺസിന്‍റെ വമ്പൻ ജയം

Jaihind Webdesk
Monday, October 29, 2018

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് 224 റണൺസിന്‍റെ വമ്പൻ ജയം.  ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത  50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ  377 റൺസ് നേടി. ഉപനായകൻ രോഹിത് ശർമ്മയുടെയും അമ്പാട്ടി റായിഡുവിന്‍റെയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.

377 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ വിൻഡിസ് 153 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.137 പന്തിൽ 162 റൺസ് രോഹിതാണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.അടുത്ത മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്.