ബ്രിസ്‌ബേനില്‍ ഇന്ത്യക്ക് ഐതിഹാസിക ജയം ; ഓസ്‌ട്രേലിയയെ 3 വിക്കറ്റിന് തകർത്തു ; പരമ്പര

Jaihind News Bureau
Tuesday, January 19, 2021

 

ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഐതിഹാസിക ജയം. അവസാന ദിനമായ ഇന്ന് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം 18 പന്തുകള്‍ ബാക്കിനില്‍ക്കെ എഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം.

ആദ്യ ടെസ്റ്റിൽ 1–0ന് തോറ്റ ഇന്ത്യ, സിഡ്നിയിലെ രണ്ടാം ടെസ്റ്റും ഗാബയിലെ നാലാം ടെസ്റ്റും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായ നിലംപൊത്തിയെങ്കിലും, ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സ് (138 പന്തിൽ പുറത്താകാതെ 89) ഇന്ത്യയെ വിജയത്തിലെത്തിച്ചു.