ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്. യുകെ പ്രധാനമന്ത്രി കിയ സ്റ്റാർമറുമായി ചര്‍ച്ച നടത്തി മോദി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടും.
ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയാകും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളെക്കുറിച്ചും ചര്‍ച്ചയാകും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തിയത്. ചാള്‍സ് രാജാവുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മാലദ്വീപിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 26നു മാലദ്വീപിന്റെ 60ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ വിഷയവും ചര്‍ച്ചയാകും. വിസ്‌കി, കാര്‍ തുടങ്ങി മറ്റ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് കരാര്‍ സഹായകമാകും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു കെയില്‍ വിപണി ലഭിക്കുന്നതിനും കരാര്‍ ഗുണകരമാണ്. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമാകും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുക.