ദുബായ് : യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക്, കമ്പനികളില്‍ നിന്ന് ലഭിക്കുന്ന ശമ്പളം വൈകുന്നുണ്ടെങ്കില്‍, അത് ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് മുന്നറിയിപ്പ്. യുഎഇയിലെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റുമാണ് ഇതുസംബന്ധിച്ച്, മലയാളം ഉള്‍പ്പടെയുള്ള വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലഘുലേഖ പുറത്തിറക്കി. ഇത്തരത്തിലുള്ള മുന്നറിയിപ്പും ഇത് ആദ്യമായാണ് പരസ്യമായി പ്രസിദ്ധീകരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മേഖലയില്‍ കടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ നിരവധി കമ്പനികളില്‍ ശമ്പളം മാസങ്ങളായി വൈകുകയാണെന്ന് തൊഴിലാളികളുടെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് യുഎഇയിലെ താമസക്കാരായ ഇന്ത്യക്കാര്‍ , അബുദാബിയിലെ ഇന്ത്യന്‍ എംബിസിയിലോ , ദുബായിലെ കോണ്‍സുലേറ്റിലോ വിവരം അറിയിക്കണമെന്ന സര്‍ക്കുലര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.