രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി പുതിയ പന്ത്രണ്ട് ആണവ റിയാക്ടറുകൾ കൂടി സ്ഥാപിക്കുന്നുണ്ടെന്ന് ആണവോർജ്ജ മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസഭയിൽ രേഖാമൂലം പ്രതാപൻ എം പിയെഅറിയിച്ചു. മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ റിയാക്ടറുകൾ സഥാപിക്കുന്നത്. ഇതിൽ രാജസ്ഥാനിൽ നാല് റിയാക്ടറുകളുണ്ടാകും. തമിഴ്നാട്ടിലെ കൂടംകുളത്ത് നിലവിലുള്ള ആണവ നിലയത്തിൽ തന്നെയാണ് കെകെഎൻപിപി5&6 എന്നീ റിയാക്ടറുകൾ കൂടി വരുന്നത്. നിലവിലുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ഉൽപാദനശേഷിയുള്ള റിയാക്ടറുകളും ഈ രണ്ടെണ്ണം തന്നെയായിരിക്കും.