പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ ഇന്ത്യയുടെ നടപടി; ചേരാത്ത പെരുാറ്റം നടത്തി; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

Jaihind News Bureau
Tuesday, May 13, 2025

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റമായിരുന്നു എന്നതിന്റെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത്.

24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്താണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇന്ത്യയില്‍ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.