ഇന്ത്യ – ഇസ്രായേൽ ആയുധ ഉടമ്പടി; ബറാക് എട്ട് മിസൈൽ നിർമ്മാണത്തിന്‌ 777 കോടി ഡോളർ

Jaihind Webdesk
Friday, October 26, 2018

777 കോടി ഡോളറിന്റെ ആയുധ ഉടമ്പടിയിൽ ഇന്ത്യയും ഇസ്രായേലും. ബറാക് 8 എൽആർഎസ്എഎം എയർ നാവികസേനയിലെ 7 കപ്പലുകളിലേക്കായി മിസൈൽ പ്രതിരോധ വ്യൂഹമാണ് ഇസ്രായേൽ ഇന്ത്യക്ക് നൽകുക.

ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഇസ്രായേൽ എയർഫോഴ്‌സ് ലിമിറ്റഡും സംയുക്തമായാണ് ബറാക് എട്ട് മിസൈലുകൾ നിർമ്മിക്കുന്നത്. കരയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാൻ കഴിയുന്ന ദീർഘദൂര മിസൈലുകളാണിത്.

ഡിജിറ്റൽ റഡാർ, ഇന്റർസെപ്റ്ററുകൾ റേഡിയോ ഫ്രീക്വൻസി സീകറുകൾ എന്നിവയും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തിപകരുന്ന ഈ മിസൈൽ വെകാതെ പാക്, ചൈന അതിർത്തിയിൽ വിന്യസിക്കുമെന്നാണ് വിവരം. ഒക്‌ടോബർ ആദ്യവാരത്തിൽ ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ലാദ്മിർ പുടിനാണ് 5 ബില്യൻ ഡോളറിന്റെ കരാറിൽ ഒപ്പിട്ടിരുന്നു. രണ്ട് മിസൈൽ സംവിധാനങ്ങളും ഇന്ത്യയിൽ എത്തുന്നതോടെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകുമെന്ന് ഉറപ്പാണ്.

https://www.youtube.com/watch?v=AiMrJ52o4Xs