INDIA| ട്രംപിന്‍റെ തീരുവ നടപടിയില്‍ പ്രതികരിച്ച് ഇന്ത്യ; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും

Jaihind News Bureau
Thursday, August 7, 2025

NarendraModi-DonaldTrump

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. അധിക തീരുവ, യുഎസ്സിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളായ ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുക.

ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതല്‍ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്കു ള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളായ ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുക. റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി യു.എസ് ഏര്‍പ്പെടുത്തിയി രുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അത് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. അധിക തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ്സില്‍ വിലവര്‍ധിക്കുന്ന തിന് ഇടയാക്കും. യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 40 മുതല്‍ 50 ശതമാനം വരെ കുറയുന്നതിനും കാരണമാകുമെ ന്നാണ് വിലയിരുത്തല്‍.

ചെമ്മീന്‍ – 50 %, ഓര്‍ഗാനിക് കെമിക്കല്‍സ് 54%, കാര്‍പെറ്റുകള്‍ – 52.9 %, വസ്ത്രങ്ങള്‍- 60.3 മുതല്‍ 63.9% വരെ, തുണിത്തരങ്ങള്‍ – 59 %., ഡയമണ്ട്, ഗോള്‍ഡ് ഉത്പന്നങ്ങള്‍- 52.1%, സ്റ്റീല്‍, അലുമിനിയം, കോപ്പര്‍- 51.7 % യന്ത്രഭാഗങ്ങള്‍, അനുബന്ധ ഘടകങ്ങള്‍, 51.3 % വാഹനങ്ങള്‍, വാഹന ഘടകങ്ങള്‍, % ഫര്‍ണീച്ചറുകള്‍, 26 കിടക്കനിര്‍മാണ ഘടകങ്ങള്‍- 52.3% ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, സ്മാര്‍ട്ട് ഫോണ്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് തീരുവ ഉയര്‍ത്തിയത് ബാധകമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് യുഎസ് വിപണിയില്‍ മറ്റ് രാജ്യങ്ങളുമായി മത്സരമുള്ള മേഖലകള്‍ക്കാണ് തീരുവ വര്‍ധനവ് നിലവില്‍ വന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്കെതിരെ തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി നിര്‍ത്തില്ലെന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.