പൂനെ ക്രിക്കറ്റ് ടെസ്റ്റ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ; പരമ്പര സ്വന്തമാക്കി ഇന്ത്യ

Jaihind News Bureau
Monday, October 14, 2019

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഐതിഹാസിക ജയം. പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 137 റൺസിനാണ് ഇന്ത്യയുടെ ജയം. ഫോളോഓൺ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ 189 റൺസിന് എറിഞ്ഞിട്ടു.

സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ 11-ആം ടെസ്റ്റ് ജയമാണിത്. കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജയുടെ മികവാണ് ?ഇ ന്ത്യക്ക് പരമ്പര സമ്മാനിച്ചത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ 200നു മേൽ റൺസിന്‍റെ കൂറ്റൻ ജയം നേടിയ ഇന്ത്യക്ക് ഇവിടെ ഇന്നിങ്‌സ് ജയം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനെതിരേ മൂന്നാം ദിനം രാവിലെ മൂന്നിന് 36 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങളെല്ലാം പിഴയ്ക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര കൂട്ടത്തകർച്ച നേരിട്ടു.

ഒരു ഘട്ടത്തിൽ എട്ടിന് 162 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ ഒമ്പതാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്ത കേശവ് മഹാരാജ് വെർനോൺ ഫിലാൻഡർ സഖ്യമാണ് കരകയറ്റിയത്. 132 പന്തുകൾ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റൺസെടുത്തു. 192 പന്തുകൾ നേരിട്ട് ആറു ബൗണ്ടറികളോടെ 44 റൺസെടുത്ത ഫിലാൻഡർ പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്സിലെ പോലെ വെർനോൻ ഫിലാൻഡറും (37), മഹാരാജും(72) പിടിച്ച് നിന്നെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി. വെർനോനെ ഉമേഷും മഹാരാജിനെ ജഡേജയും പുറത്താക്കി. നേരത്തെ നായകൻ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ചുറിയുടെയും മികവിൽ ഒന്നാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റിൽ തന്റെ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി 336 പന്തിൽ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റൺസോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റനായുള്ള കോഹ്ലിയുടെ 50ാം ടെസ്റ്റായിരുന്നു ഇത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മൽസരം ഈ മാസം 19ന് റാഞ്ചിയിൽ ആരംഭിക്കും.