ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇന്ത്യ മുന്നണി

Jaihind Webdesk
Wednesday, September 13, 2023

ന്യൂഡല്‍ഹി:പ്രതിപക്ഷ കക്ഷികളുടെ സംയുക്ത കൂട്ടായ്മയായ ‘ഇന്ത്യ’, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാനുള്ള ആദ്യ യോഗം ഒക്ടോബര്‍ ആദ്യ വാരം മധ്യപ്രദേശിലെ ഭോപാലില്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ അഴിമതി, രാജ്യത്തെ ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും മുന്നണി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു