ഇന്ത്യ-പാകിസ്ഥാന്‍ ഡിജിഎംഒ തല ചര്‍ച്ചകള്‍ ഇന്ന് നടക്കും; വെടിനിർത്തല്‍ ചർച്ചയാകും

Jaihind News Bureau
Monday, May 12, 2025

വെടിനിര്‍ത്തല്‍ ധാരണ ഉറപ്പിക്കുന്നതിനായി ഇന്ത്യ-പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒമാര്‍) ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കാനിരിക്കുന്ന ഡിജിഎംഒ തല ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ശക്തിപ്പെടുത്തുമെന്നും സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ വിജയകരമായി ലക്ഷ്യം വച്ചതായി ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, എയര്‍ മാര്‍ഷല്‍ എ കെ ഭാരതി എന്നിവര്‍ ഞായറാഴ്ച പറഞ്ഞു. യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ 100-ലധികം ഭീകരരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇല്ലാതാക്കിയതായും സൈന്യം അറിയിച്ചു.