ഇന്ത്യ – പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം രാവിലെ 10:30ക്ക്. അതിര്‍ത്തിയിലെ സാഹചര്യവും തുടര്‍നീക്കങ്ങളും വിശദീകരിക്കും. രാവിലെ 5.45ന് നിശ്ചയിച്ചിരുന്ന നിര്‍ണായക വാര്‍ത്താ സമ്മേളനം പിന്നീട് മാറ്റുകയായിരുന്നു.
അതേ സമയം തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ രാത്രി ഇന്ത്യയിലെ 26 ഇടങ്ങളിലാണ് പാകിസ്ഥാന് ആക്രമണത്തിന് ശ്രമിച്ചത്. നാല് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന് ആക്രമണം. സാധരണക്കാരെയും പാകിസ്ഥാന് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യം കനത്ത സുരക്ഷയിലാണ്. സുരക്ഷയുടെ ഭാഗമായി വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ 32 വിമാനത്താവളങ്ങള്‍ ഈ മാസം 14വരെ അടച്ചിടും.