പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ. ഭീകര കേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.
അതേ സമയം യുഎസ് സാധനങ്ങള്‍ക്ക് തീരുവ ഈടാക്കില്ലെന്ന ഒരു വ്യാപാര കരാര്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെയുംഅദ്ദേഹം എതിര്‍ത്തു. ഖത്തറിലെ ഒരു ബിസിനസ് ഫോറത്തില്‍ സംസാരിച്ച ട്രംപ്, ഇന്ത്യ അമേരിക്കയ്ക്ക് പൂജ്യം താരിഫുകളുള്ള ഒരു വ്യാപാര കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വാദിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.