വെറുപ്പിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്ട്രീയത്തെ തുടച്ചു മാറ്റും; സ്നേഹത്തിന്‍റെയും യോജിപ്പിന്‍റെയും രാഷ്ട്രമാണ് ഇന്ത്യ: എ.കെ ആന്‍റണി

Jaihind Webdesk
Wednesday, September 7, 2022

വെറുപ്പിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്ട്രീയത്തെ ഇന്ത്യയിൽ നിന്ന് തുടച്ചുമാറ്റാൻ ഭാരത് ജോടോ യാത്രയ്ക്കാക്കുമെന്ന് മുൻ കേന്ദ്രമന്ത്രി എ.കെ ആന്‍റണി. ലോകത്തിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യമെന്ന ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള സൽപ്പേരിനെ ഇന്നത്തെ ഭരണാധികാരികളും കൂട്ടാളികളും നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. കന്യാകുമാരിയിൽ നിന്നും രാഹുൽ ഗാന്ധി ആരംഭിക്കുന്ന യാത്ര ഐക്യത്തിന്‍റെ സന്ദേശം പകർന്നുനൽകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഭിന്നിപ്പിന്‍റെ രാഷ്ട്രീയം ഇന്ത്യക്ക് ചേർന്നതല്ല. സ്നേഹത്തിന്‍റെയും യോജിപ്പിന്‍റെയും രാഷ്ട്രമാണ് ഇന്ത്യ. അതാണ്‌ രാഹുൽ ഗാന്ധിയുടെ യാത്രയിലുള്ള സന്ദേശം. കോർപ്പറേറ്റുകൾ രാജ്യത്തെ സമ്പത്ത് മുഴുവനും കൊള്ളയടിക്കുമ്പോൾ സാധാരണക്കാർ കൂടുതൽ ദരിദ്രരാകുന്നു. രാജ്യത്തെ സമ്പത് വ്യവസ്ഥ അസന്തുലിതമായി തുടരുകയാണ്. സ്വാതന്ത്ര്യ ഇന്ത്യയിൽ ഇതുപോലെ ഒരു കാൽ നടയാത്ര ഒരു നേതാവും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ യാത്രയാകും ഭാരത് ജോഡോ യാത്രാ’ – അദ്ദേഹം കൂട്ടിച്ചേർത്തു .