ഇന്ന് 73ാം സ്വാതന്ത്ര്യദിനം; പ്രളയത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Jaihind Webdesk
Thursday, August 15, 2019

രാജ്യം ഇന്ന് 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ പുനസംഘടന ഉള്‍പ്പെടെയുള്ള നിര്‍ണായ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പാക് പ്രകോപനം ഉണ്ടായേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ചെങ്കോട്ടയ്ക്ക് ചുറ്റും നിരീക്ഷണം നടത്താന്‍ 500 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കശ്മീമിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണിത്. 1.5 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താഴ്വരയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.