സെർവിക്കൽ കാൻസറിന് പ്രതിരോധ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ

Jaihind Webdesk
Thursday, September 1, 2022

ന്യൂഡൽഹി: സെർവിക്കൽ കാൻസറിന് പ്രതിരോധ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. സിറം ഇൻസ്റ്റിറ്റ‍്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്നാണ് വാക്സീൻ പുറത്തിറക്കിയത്. മാസങ്ങൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തും. 200 രൂപ മുതൽ 400 രൂപ വരെയായിരിക്കും വാക്സീന്റെ വിലയെന്നും സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല അറിയിച്ചു

9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് 90 ശതമാനം ഫലപ്രാപ്തി നൽകുമെന്നവകാശപ്പെടുന്ന ഈ വാക്‌സിൻ നൽകുക. രണ്ട് ഡോസ് വാക്സീനാണു നൽകുക. ആദ്യ ഡോസ് ഒമ്പതാം വയസിലും അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിലുമാണ് നൽകുക. പതിനഞ്ച് വയസിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്സീൻ നൽകേണ്ടി വരുമെന്ന് അദർ പുനെവാല വ്യക്തമാക്കി. സെർവിക്കൽ ക്യാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ ഈ വാക്‌സിൻ പ്രതിരോധിക്കും.