കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം; ഭാരോദ്വഹനത്തില്‍ നേട്ടം ജെറെമിയിലൂടെ

Jaihind Webdesk
Sunday, July 31, 2022

ബര്‍മിങ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്നുങ്ക സ്വര്‍ണ്ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് 19കാരനായ ജെറെമി  ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ നേട്ടമാണിത്.

സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമാണ് ജെറെമി ലാല്‍റിന്നുങ്ക ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡും കുറിച്ചു. മിസോറാമിലെ ഐസ്‌വാൾ സ്വദേശിയായ ജെറെമി 2018 യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോംഗ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.