ഇന്ധനവില ഇന്നും കൂട്ടി : രണ്ട് ദിവസത്തില്‍ വർദ്ധിപ്പിച്ചത് 2 രൂപയോളം ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍ എംപി

Wednesday, March 23, 2022

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. രണ്ട് ദിവസത്തില്‍ പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയും വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 106.05 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് പെട്രോളിന് 106.23 രൂപയും ഡീസലിന് 93.23 രൂപയുമായി വര്‍ദ്ധിച്ചു.

അതേസമയം ഇന്ധനവില വർദ്ധനയില്‍ പാർലമെന്‍റിലെ ഇരുസഭകളിലും  പ്രതിപക്ഷം ശക്തമായി   പ്രതിഷേധിക്കും. ലോക്സഭയില്‍ കെ മുരളീധരന്‍ എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.  രാജ്യസഭയില്‍ കോൺഗ്രസ് എംപി ശക്തി സിംങ് ഗോഹിലും  നോട്ടീസ് നല്‍കി.