രാജ്യത്ത് ഇന്ന് 1.68 ലക്ഷം പേർക്ക് കൂടി കൊവിഡ് : 277 മരണം

Jaihind Webdesk
Tuesday, January 11, 2022


ന്യൂഡൽഹി:  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം (1,68,063) പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 277 മരണങ്ങളും സ്ഥിരീകരിച്ചു. 69,959 പേർ രോഗമുക്തരായി. നിലവിൽ 8,21,446 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.85 ശതമാനം. രോഗമുക്തി നിരക്ക് 96.36 ശതമാനം. ആകെ മരണം 4,84,213 ആയി. രാജ്യത്താകെ ഇതുവരെ 152.89 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തു. ഇന്നലെ 15,79,928 സാംപിളുകൾ പരിശോധിച്ചു. അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4,461 ആയി.