രാജ്യത്ത് കൊവിഡ് കുറയുന്നു : 37,875 പുതിയ കേസുകള്‍

Jaihind Webdesk
Wednesday, September 8, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ്. 24 മണിക്കൂറിനിടെ 37,875 കൊവിഡ് രോഗികള്‍. 369 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,41,411 ആയി. 39,144 പേര്‍കൂടി രോഗമുക്തരായി. 3.91 ലക്ഷം പേരാണ് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം.

നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍.