രാജ്യത്ത് 46,164 പുതിയ കേസുകള്‍ ; കേരളത്തിലെ കൊവിഡ് കണക്കില്‍ വന്‍വർധന

Jaihind Webdesk
Thursday, August 26, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 46,164 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ കൊവിഡ് രോഗികള്‍ കുത്തനെ ഉയര്‍ന്നതാണ് പ്രതിദിന കണക്ക് ഉയരാന്‍ കാരണം. ഇന്നലെ കേരളത്തില്‍ 31,445 പുതിയ കേസുകളും 215 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തെ ആകെ കൊവിഡ് മരണം 4,36,365 ആയി. 24 മണിക്കൂറിനിടെ 34,159 പേര്‍ രോഗമുക്തി നേടി.  3,33,725 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.