കൊവിഡ്: രാജ്യത്ത് 3,79,257 പേർക്ക് കൂടി സ്ഥിരീകരിച്ചു

Jaihind Webdesk
Thursday, April 29, 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  3,79,257  കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,83,76,524 ആയി. ഒറ്റ ദിവസത്തിനിടെ 3645 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 2,04,832.

ഇന്നലെ 2,69,507 പേർ കൂടി രോഗമുക്തരായി. ഇതുവരെ 1,50,86,878 പേരാണ് രോഗമുക്തരായത്. ആകെ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 17,68,190 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 28,44,71,979 ആണ്.