രാജ്യത്ത് 24 മണിക്കൂറിൽ 43,071 പുതിയ കൊവിഡ് കേസുകള്‍ ; 955 മരണം

Jaihind Webdesk
Sunday, July 4, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,071 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2 ശതമാനം കുറവാണ് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം. 4,85,350 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

24 മണിക്കൂറിൽ 955 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 4,02,005 ആയി. 52,299 പേരാണ് ഇന്നലെ മാത്രം രോഗമുക്തരായി ആശുപത്രി വിട്ടത്. തുടർച്ചയായ 52ാം ദിവസമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളുടെ എണ്ണത്തെ മറികടക്കുന്നത്. 2,96,58,078 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

97.09% ആണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 18,38,490 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ജൂലൈ 3 വരെ 41,82,54,953 സാംപിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.