രാജ്യത്ത് ഇന്ന് 58,419 പേർക്ക് കൊവിഡ് ; 1576 മരണം

Jaihind Webdesk
Sunday, June 20, 2021


ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 81 ദിവസത്തിനുശേഷമാണ് പ്രതിദിന കൊവിഡ് കണക്കുകൾ 60,000 ൽ താഴെയാകുന്നത്. കഴിഞ്ഞ ദിവസം 1576 മരണങ്ങളുണ്ടായി. 87,619 പേർ രോഗമുക്തി നേടി.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി. ഇതുവരെ 2,87,66,009 പേരാണ് രോഗമുക്തരായത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 3,86,713 ആണ്. നിലവിൽ 7,29,243 പേരാണു ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 27,66,93,572 പേർക്ക് വാക്സീൻ നൽ‌കി. കഴിഞ്ഞ ദിവസം 18,11,446 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. പരിശോധിച്ച ആകെ സാംപിളുകളുടെ എണ്ണം 39,10,19,083 ആണ്.