രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു : ടിപിആർ പത്തിന് താഴെ

Jaihind Webdesk
Wednesday, February 2, 2022


ന്യൂഡല്‍ഹി: മൂന്നാംതരംഗത്തില്‍ കുത്തനെ ഉയർന്നശേഷം  ശേഷം രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. 1.61 ലക്ഷം പേര്‍ക്ക് പുതുതായി 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെക്കാലത്തിനു ശേഷം വീണ്ടും പത്ത് ശതമാനത്തിന് താഴേക്കെത്തി. 9.26 ശതമാനമാണ് നിലവിലെ ടിപിആര്‍. കഴിഞ്ഞ ദിവസം 11.6 ശതമാനമായിരുന്നു. അതേസമയം പ്രതിവാര ടിപിആര്‍ 14.15 ശതമാനമാണ്.

24 മണിക്കൂറിനിടെ 1733 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. 2.81 ലക്ഷം പേര്‍ ഒരു ദിവസത്തിനിടെ കൊവിഡ് മുക്തരാകുകയും ചെയ്തു. 94.6 ശതമാനമാണ് ഇന്ത്യയിലെ നിലവിലുള്ള കൊവിഡ് മുക്തി നിരക്ക്.