രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 പേർക്ക് കൊവിഡ് ; 366 മരണം

Jaihind Webdesk
Friday, September 3, 2021

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 പേർക്ക് കൊവിഡ്. 366 മരണം റിപ്പോർട്ട് ചെയ്തു. പ്രതിദിന കണക്കിൽ 3.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 75 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. ഇന്നലെ 34,791 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 97.45 ശതമായി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം നാലു ലക്ഷത്തിനടുത്തെത്തി.