രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്കുകൂടി കൊവിഡ് ; 3303 മരണം

Sunday, June 13, 2021

ന്യൂഡൽഹി :  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 71 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കണക്കാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനം. 1,32,062 പേരാണ് ഇന്നലെ രോഗമുക്തരായത്. 3303 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,94,39,989 ആണ്. ഇതുവരെ രോഗമുക്തരായവർ 2,80,43,446. ആകെ മരണം 3,70,384. നിലവിൽ 10,26,159 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 25,31,95,048 പേർക്ക് വാക്സിനേഷൻ നൽകി.