രാജ്യത്ത് 45,083 പുതിയ കൊവിഡ് കേസുകൾ ; 460 മരണം

Sunday, August 29, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 460 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 2.57 ശതമാനമാണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 2.28%.

ഇന്നലെ 35,840 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,18,88,642 ആയി. രോഗമുക്തി നിരക്ക് 97.53 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 17,55,327 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 51.86 കോടി സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 73.8 ലക്ഷത്തിലധികം വാക്സിൻ ഡോസുകള്‍ വിതരണം ചെയ്തു. ഇതുവരെ 63.09 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തു.