രാജ്യത്ത് 46,759 പുതിയ കൊവിഡ് കേസുകള്‍; 509 മരണം

Saturday, August 28, 2021


ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31,374 പേർ രോഗമുക്തരായി. 509 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,03,35,290 പേർക്ക് വാക്സിനേഷൻ നൽകി.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,26,49,947 ആയി. ഇതുവരെ 3,18,52,802 പേരാണ് രോഗമുക്തരായത്. നിലവിൽ 3,59,775 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,37,370 ആണ്. രാജ്യത്താകെ 62,29,89,134 പേർക്കാണ് ഇതുവരെ വാക്സിനേഷൻ നൽകിയത്.