രാജ്യത്ത് 36,401 പുതിയ കൊവിഡ് കേസുകൾ ; രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാമതായി തുടരുന്നു

Jaihind Webdesk
Thursday, August 19, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,401 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലത്തേതിലും 3.4 ശതമാനം കൂടുതൽ പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,23,22,258 ആയി.

530 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,33,049 ആയി. 39,157 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവർ 3,15,25,080.

3,64,129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1.94% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുന്നു. ഇന്നലെ മാത്രം 21,427 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 1,797 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.