രാജ്യത്ത് 43,509 പുതിയ കൊവിഡ് കേസുകള്‍ ; ടിപിആർ 2.52%

Jaihind Webdesk
Thursday, July 29, 2021

ന്യൂഡൽഹി :  രാജ്യത്ത് പുതിയതായി 43,509 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ 38,465 പേർ രോഗമുക്തരായി. നിലവിൽ 4,03,840 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.38% ആണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ആകെയുള്ള രോഗികളിൽ 1.28% മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 5 ശതമാനത്തിൽ താഴെയായി തുടരുന്നു. നിലവിൽ ഇത് 2.38 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.52% ആണ്.

ജൂലൈ 28 വരെ ആകെ 46,26,29,773 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 17,28,795 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചു.

ആകെ 45.07 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.