24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പുതിയ കൊവിഡ് കേസുകള്‍ ; ടിപിആർ 2.40% ; 546 മരണം

Jaihind Webdesk
Saturday, July 24, 2021

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 39097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  2.40 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 546 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 35087 പേർ രോഗമുക്തി നേടിയെന്നും ആരോ​ഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ കൊവിഡ് മരണം 4,20,016 ആയി. 4,08,977 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 42,78,82,261 പേർ ഇതുവരെ കൊവിഡ് വാക്സീൻ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

അതേസമയം, ബ്രസീൽ സർക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടർന്ന് ബ്രസീലിയൻ മരുന്നു കമ്പനികളുമായുള്ള കരാറുകൾ ഭാരത് ബയോടെക്ക് റദ്ദാക്കി. ബ്രസീലിന് കൊവാക്സിൻ നൽകാൻ രണ്ട് കമ്പനികളുമായി ഉണ്ടാക്കിയ ധാരണപത്രം ആണ് റദ്ദാക്കിയത്. കൊവാക്സിൻ വാങ്ങാൻ ആയി ഉണ്ടാക്കിയ കരാറിൽ ബ്രസീലിയൻ സർക്കാരിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ബ്രസീലിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ ആൻവിസയുമായി ചേർന്ന് പ്രവർത്തിക്കും എന്നും ഭാരത്ബയോടെക്ക് വ്യക്തമാക്കി.