രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകള്‍ ; 24 മണിക്കൂറിനിടെ 542 മരണം

Jaihind Webdesk
Friday, July 16, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 40,026 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 542 പേര്‍ക്കു കൂടി കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.

രാജ്യത്ത് ഇതുവരെ 3,10,26,829 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,01,83,876 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,12,531 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 4,30,422 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 39,53,43,767 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ 38,78,078 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വാക്‌സിന്‍ നല്‍കിയത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും ആകെ കേസുകളുടെ 1.39 ശതമാനം മാത്രമാണ് സജീവകേസുകളെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെത്തന്നെ തുടരുകയാണ്. നിലവില്‍ ഇത് 2.14% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.99% ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.