24 മണിക്കൂറിനിടെ രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ ; ടെസ്റ്റ് പോസിറ്റിവിറ്റി 2.15%

Thursday, July 15, 2021

ന്യൂഡൽഹി :  ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 581 മരണങ്ങളും സ്ഥിരീകരിച്ചു. 39,130 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.28 ശതമാനം ആയി വർധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനം ആണ്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,87,880 ആയി. ഇതുവരെ 3,01,43,850 പേരാണ് രോഗമുക്തരായത്. നിലവിൽ 4,32,041 പേരാണ് ചികിത്സയിലുള്ളത്. 4,11,989 ആണ് ആകെ മരണസംഖ്യ. രാജ്യത്താകെ 39,13,40,491 പേർക്ക് വാക്സിനേഷൻ നൽകി.

ഇന്നലെ 19,43,488 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. ജൂലൈ 14 വരെ 43,80,11,958 സാംപിളുകളാണ് പരിശോധിച്ചത്.