ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഇന്ത്യാ സഖ്യത്തിന് അനുകൂലമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേന്ദത്തിൽ ഇന്ത്യാ സഖ്യം അധികാരത്തിൽ വരാൻ പോകുന്നു. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം ഇന്ത്യ സഖ്യത്തിന് അനുകൂലമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ജൂണ്‍ ഒന്നിനാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.