ന്യൂഡല്‍ഹി: 295 സീറ്റുകള്‍ നേടി വിജയിക്കുമെന്ന് ഇന്ത്യാ മുന്നണി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് വിലയിരുത്തല്‍. ഇത് ജനങ്ങളുടെ സർവേയാണെന്നും ഖാർഗെ യോഗത്തിന് ശേഷം പ്രതികരിച്ചു. വോട്ടെണ്ണലില്‍ അട്ടിമറി നടക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. ഇതിനായി ഇന്ത്യാ സഖ്യത്തിന്‍റെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും. എക്സിറ്റ് പോള്‍ ചർച്ചകളില്‍ പങ്കെടുക്കാനും യോഗത്തില്‍ തീരുമാനമായി.