വിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പരയും ഇന്ത്യക്ക്

ലക്‌നൗവില്‍ നടന്ന രണ്ടാം ട്വന്‍റി 20യില്‍ വിന്‍ഡീസിനെ 71 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് പരമ്പര. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എടുത്തിരുന്നു. മൂന്ന് ട്വന്‍റി 20കളുടെ പരമ്പര പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.

ഇന്ത്യയുടെ മികച്ച ബൌളിംഗിന് മുന്നില്‍ തുടക്കത്തിലേ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍, ബുംമ്ര, കുല്‍ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 83 റണ്‍സിലെത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രോഹിതും രാഹുലും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. ബ്രാത്ത്‌വെയ്റ്റിന്‍റെ അവസാന ഓവറിലായിരുന്നു രോഹിതിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി. രോഹിതിന്‍റെ നാലാം അന്താരാഷ്‌ട്ര ട്വന്‍റി 20 സെഞ്ചുറി.

സെഞ്ചുറി നേടിയ രോഹിത് ശര്‍മയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുലുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റണ്‍സെടുത്തു. രോഹിത് 61 പന്തുകളില്‍ 111 റണ്‍സും രാഹുല്‍ 14 പന്തില്‍ 26 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ധവാന്‍ 43 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന വിന്‍ഡീസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിന്‍ഡീസ് വിക്കറ്റുകള്‍ വീണു. ഹോപ്പിനെയും ഹെറ്റ്‌മയറെയും ഖലീല്‍ അഹമ്മദ് പുറത്താക്കി.അവസാന ഓവറുകളില്‍ ബ്രാത്ത്‌വെയ്റ്റും പോളും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.bf

twenty 20india west indies
Comments (0)
Add Comment