മൂന്നാം മത്സരത്തിലെ കൂറ്റൻ ജയത്തോടെ വിൻഡീസിനെതിരായ ട്വന്‍റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

വിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20-യിൽ കൂറ്റൻ ജയത്തോടെ ഇന്ത്യ ട്വന്‍റി20 പരമ്പര സ്വന്തമാക്കി. കെ.എൽ രാഹുൽ രോഹിത്ത് ശർമ്മ, വിരാട് കോലി എന്നിവരുടെ അർധസെഞ്ച്വറികളാണ് നിർണ്ണായക ടി20 ഇന്ത്യക്ക് അനുകൂലമാക്കിയത് തുണച്ചത്. ഇന്ത്യ ഉയർത്തിയ 241 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് ഇന്നിംഗ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയെ രക്ഷിച്ചത് ബാറ്റിംങ് നിരയുടെ മികച്ച പ്രകടനമാണ്. സെഞ്ചുറിയോളം പോന്ന ഇന്നിംങ്‌സുമായി കെ.എൽ രാഹുലും, കൂറ്റനടികളുമായി രോഹിത്ത് ശർമ്മയും ഇന്ത്യക്ക് മികച്ച അടിത്തറ നൽകി.

ആദ്യ വിക്കറ്റിന് ശേഷം പിന്നാലലെയെത്തിയ ഋഷഭ് പന്ത് അധികം വൈകാതെ പൂജ്യനായി മടങ്ങി. നാലാമനായി ഇറങ്ങിയ വിരാട് കോലി ആക്രമിച്ച് കളിച്ചപ്പോൾ, ഇന്ത്യൻ റൺറേറ്റ് ശരവേഗത്തിൽ കുതിച്ചു.

മറുപടിക്കിറങ്ങിയ വിൻഡീസിന് തുടക്കത്തിലേ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സിമ്മൺസ്(7) ബ്രാണ്ടൺ കിങ് പൂരൻ എന്നീ മുൻനിരക്കാരുടെ നഷ്ടം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കളിയിലൊരിക്കലും വെസ്റ്റ് ഇൻഡീസിന് കരകയറാനായില്ല.

കുത്തനെ ഉയർന്ന റൺ നിരക്ക് എത്തിപ്പിടിക്കാൻ ഹെറ്റ്മെയറുംപൊള്ളാർഡും ശ്രമിച്ചെങ്കിലും പരിധിക്കപ്പുറം പോകാൻ ഇരുവർക്കുമായില്ല. ഇന്ത്യക്കായി ഭുവനേശ്വർകുമാർ, കുൽദീപ് യാദവ്, ദീപക് ചഹർ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഞാഴറാഴ്ച മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവും

IndiacricketWest Indies
Comments (0)
Add Comment