പവന്‍ കപൂര്‍ ഇനി യുഎഇയുടെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

Jaihind News Bureau
Wednesday, August 28, 2019

ദുബായ് : യുഎഇയുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂറിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. അദ്ദേഹം വൈകാതെ യുഎഇയില്‍ ചുമതലയേല്‍ക്കും. സ്ഥലം മാറിപ്പോകുന്ന നിലവിലെ സ്ഥാനപതി നവ് ദീപ് സിങ് സൂരിക്ക് പകരമാണ് പവന്‍ കപൂറിന്റെ നിയമനം. 1990 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനാണ് പവന്‍ കപൂര്‍. ജനീവ, മോസ്‌കോ, കിവിവ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇസ്രായേലില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വരവെയാണ് , യുഎഇയിലേക്കുള്ള പുതിയ നിയമനം. നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിലും പവന്‍ കപൂര്‍ ജോലി ചെയ്തു.