ന്യൂഡൽഹി: കോൺഗ്രസും ഇന്ത്യാ മുന്നണിയും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഭീകരവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന്റെ ഭാഗമാണ് പൂഞ്ചിലില് നടന്ന ആക്രമണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നിനെയും കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും അനുവദിക്കില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ജമ്മു കശ്മീരിലെ സുരൻകോട്ട് മേഖലയിലെ ഷാസിതാറിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തെ അപലപിക്കുന്നുവെന്നും തീവ്രവാദത്തിനെതിരെ ഒരുമിച്ച് നിൽക്കാൻ രാജ്യത്തോടൊപ്പം ചേരുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ഭീകരാക്രമണം ലജ്ജാകരവും ദുഃഖകരവുമെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
The Surankote terrorist attack against a security personnel convoy on 4th May, in which 1 air force soldier lost his life and 4 others were injured, is part of a worrying trend of terror attacks, particularly against security personnel, in the hilly Rajouri-Poonch areas situated…
— Jairam Ramesh (@Jairam_Ramesh) May 5, 2024