‘ഇന്ത്യ സഖ്യം ബിജെപിയില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കും’: ഡി.കെ. ശിവകുമാർ

Jaihind Webdesk
Monday, April 8, 2024

 

കൊച്ചി: ഇന്ത്യ സഖ്യം ബിജെപിയിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്‍റെ പ്രചരണാർത്ഥം അങ്കമാലിയിൽ യുഡിഎഫിന്‍റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന പ്രത്യേക കൺവൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി രാജ്യത്ത് ബിജെപി തൂത്തെറിയപ്പെടും. കേരളത്തിൽ യുഡിഎഫ് സഖ്യം ഇരുപതിൽ ഇരുപത് സീറ്റും നേടി വിജയിക്കും. കേരളത്തിലെ യുഡിഎഫിന്‍റെ ഏത് ആവശ്യങ്ങൾക്കും താൻ വിളിപ്പാടകലെ ഉണ്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

ചാലക്കുടി ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.എം. ജോയ്, എംഎൽഎ മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, സനീഷ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ, അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ബേബി, ബ്ലോക്ക് പ്രസിഡന്‍റ് ആന്‍റോ മാവേലി, ഡിസിസി ഭാരവാഹികളായ ഷൈജോ പറമ്പിൽ, ടി.വി. സജീവൻ, ഒ. ദേവസി, പൗലോസ് കല്ലറയ്ക്കൽ, യുഡിഎഫ് അങ്കമാലി മണ്ഡലം കൺവീനർ ടി.എം. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.